കുവൈറ്റ് സിറ്റി : കെഫാക് സംഘടിപ്പിച്ച പ്രഥമ ഇന്റര്‍ കോണ്ടിനെന്റല് കപ്പ് കിരീടം സോക്കര്‍ ഈജിപ്തിന്. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ഇന്ത്യ ഉള്‍പ്പടെ ആറു രാജ്യങ്ങളാണ് പങ്കെടുത്തത്. ലീഗ് കം നോക്കട്ട്ട് ഫോര്‍മാറ്റില്‍ നടന്ന മത്സരങ്ങള്‍ക്കൊടുവില്‍ തുല്യ ശക്തികള്‍ പോരാടിയ ആദ്യ സെമിഫൈനലില്‍ സോക്കര്‍ ഈജിപ്ത് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സിറിയയെ പരാജയപ്പെടുത്തി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട രണ്ടാം സെമിഫൈനലില്‍ ബ്രസല്‍ ഈജിപ്ത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കുവൈറ്റിനെ കീഴടക്കി ഫൈനലില്‍ പ്രവേശിച്ചു. ഈജിപ്തിലെ രണ്ടു ടീമുകള്‍ തമ്മില്‍ നടന്ന ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രസല്‍ ഈജിപതിനെ സോക്കര്‍ ഈജിപ്ത പരാജയപ്പെടുത്തി കിരീടം നേടി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സോക്കര്‍ ഈജിപ്തിന്റെ മുഹമ്മദ് അന്താര് ബോദയും മികച്ച ഗോള്‍ കീപ്പറായി സിറിയയുടെ ആമിര്‍ ഖത്താഫും, ടോപ് സ്കോറരായി സോക്കര്‍ ഈജിപ്തിന്റെ സമാഹി ഡിയാബും, മികച്ച പ്രതിരോധ താരമായി ബ്രസല്‍ ഈജിപ്തിന്റെ തമീം ബുദൈറും തിരഞ്ഞടുക്കപ്പെട്ടു.
കളിയില്‍ ആദ്യവസാനം ആക്രമണം അഴിച്ചുവിട്ട സോക്കര്‍ ഈജിപ്തിത് ടീമിനായിരുന്നു കൂടുതല്‍ പിന്തുണ. മികച്ചൊരു മുന്നേത്തിന് മുതിരുമ്പോഴെല്ലാം താരങ്ങളെ അകമഴിഞ്ഞ് പ്രോത്സഹിപ്പിച്ചു ഗാലറി വേറിട്ടതായി. പ്രവാസി മലയാളികള്‍ക്കിടയില്‍ ആദ്യമായാണ് അന്താരാഷ്ട്ര ടീമുകളുടെ സാന്നിധ്യത്തോടെ ടൂര്‍ണമെന്റ് നടക്കുന്നത്. അറബ് നാട്ടിലും ആഫ്രിക്കയിലേയും മികച്ച ഫുട്ബാള്‍ അക്കാദമികളില്‍ പന്ത് തട്ടി തുടങ്ങിയ താരങ്ങളാണ് വിവധ രാജ്യങ്ങള്‍ക്കായി ബൂട്ട് കെട്ടിയത്. വിജയികള്‍ക്കുള്ള ട്രോഫി കേഫാക് പ്രസിഡണ്ട് ടി.വി.സിദ്ധിക്കും ജനറല്‍സെക്രട്ടറി വി.എസ് നജീബും കേഫാക് എം സി മെമ്പര്‍മാരും കൈമാറി.