കുവൈറ്റ് സിറ്റി: പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്തിന്റെ കുടുംബസംഗമം കബ്ദി ൽ സംഘടിപ്പിച്ചു. രക്ഷാധികാരി ഉമ്മൻ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. അനി ബിനു, കലൈവാണി സന്തോഷ്, മാർട്ടിൻ മാത്യു, ചാൾസ് ജോർജ്ജ്, ലാലു ജേക്കബ് എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവർത്തകൻ ജോയി മുണ്ടാക്കാടിനും കുടുംബത്തിനും യാത്രയയപ്പ് നല്കി. പ്രസിഡന്റ് കുര്യാക്കോസ് കടമ്മനിട്ടയും, ജനറൽ സെക്രട്ടറി ബെന്നി പത്തനംതിട്ടയും ചടങ്ങില്‍ സംസാരിച്ചു.