Kuwait

സാരഥി കുവൈറ്റ് ഇന്ത്യ ഫെസ്റ്റ് -2019 കാര്‍ണിവല്‍ ആഘോഷിച്ചു

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ നേത്രുത്വത്തില്‍ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളെ ഉൾപ്പെടുത്തി കൊണ്ട് ഇന്ത്യ ഫെസ്റ്റ് 2019 എന്ന പേരിൽ മെഗാ കാർണിവല്‍ സംഘടിപ്പിച്ചു. സൗജന്യമെഡിക്കൽ ക്യാമ്പോടു കൂടി അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ആരംഭിച്ച ഇന്ത്യ ഫെസ്റ്റ് 2019 ൽ , ഫാഷൻ ഷോ, മമ്മി ആന്‍റ് മി ഷോ, പാചക വിദഗ്ദൻ ചെഫ് നൗഷാദ് വിധികര്‍ത്താവായി എത്തിയ ബിരിയാണി, പായസം, സലാഡ്, വെജിറ്റബിൾ കാർവിങ്, സ്നാക്ക്സ് എന്നീ  പാചക  മത്സരങ്ങളും അരങ്ങേറി.
ദേശീയദിനത്തിനോടനുബന്ധിച്ച് നടന്ന ഇന്ത്യ ഫെസ്റ്റ് 2019ന്‍റെ സാംസ്കാരിക സമ്മളനത്തിൽ ഇന്ത്യ ഫെസ്റ്റ് ജനറൽ കൺവീനര്‍ ജയകുമാർ എന്‍.എസ്. സ്വാഗതം ആശംസിക്കുകയും, സാരഥി പ്രസിഡന്റ് സുഗുണൻ കെ.വി. ഇന്ത്യ ഫെസ്റ്റ് 2019 ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യുകയുമുണ്ടായി. തുടർന്ന്  പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ ധീര ജവാന്മാരുടെ സ്മരണയ്ക്കായി   ഒരുക്കിയിരുന്ന അമർജ്യോതി മണ്ഡപത്തിൽ ചടങ്ങിൽ പങ്കെടുത്തവർ പുഷ്പങ്ങൾ അർപ്പിച്ചു. സാരഥി ട്രസ്റ്റ് ചെയർമാൻ സുരേഷ്.കെ.,  സാരഥി ജനറൽ സെക്രട്ടറി അജി .കെ.ആർ., ട്രഷറർ ബിജു.സി.വി, ട്രസ്റ്റ് സെക്രെട്ടറിനസജീവ് കുമാർ, ട്രസ്റ്റ് ട്രഷറർ രജീഷ് മുല്ലക്കൽ, വനിതാവേദി സെക്രെട്ടറി സ്മിത ലിബു  എന്നിവർ ആശംസകൾ നേർന്നു.   മുസ്തഫ അൽ മുസ്സാവി ( ചെയർമാൻ- ഓർഗൻ ട്രാൻസ്‌പ്ലാന്റ് സെന്റർ, കുവൈറ്റ്) ജാസ്സിം അൽ ബറാക് (ചെയർമാൻ, മെഡിക്കൽ ഓൺകോളജി ഡിപ്പാർട്ട്മെന്റ്, കുവൈറ്റ്) എന്നിവർക്കൊപ്പം  ഇന്ത്യയിലെ 14  സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള വിവിധ സംഘടനാ പ്രതിനിധികൾ, ദൃശ്യ പത്ര മാധ്യമ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കാർണിവലിനോടനുബന്ധിച്ച് നടന്ന സൗജന്യ സ്തനാര്‍ബുദരോഗ നിര്‍ണയ ക്യാംമ്പ്  കുവൈത്ത് ക്യാൻസർ സെന്ററിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധ ഡോക്ടർ സുശോവനസുജിത്നായർ നേതൃത്വം നൽകി. സംഗീതജ്ഞൻ ജിനോ കെ ജോസ്, പാട്ടുകാരി ഷെയ്‌ഖ എന്നിവർ ഒരുക്കിയ സംഗീത വിരുന്ന്, മ്യൂസിക്ക് ഡി.ജെ., റീവ മറിയ ആന്‍റ് ടീം ലൈവ് ഫ്യൂഷൻ എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണമായി. കുവൈറ്റിലെ നിരവധി കലാകാരന്‍മാര്‍, ഡാൻസ്സ്കൂളുകൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച വിസ്മയിപ്പിക്കുന്ന കലാപരിപാടികളും, ഗെയിംസ്, ക്ലാസിക്മോട്ടോർ ബൈക് പ്രദർശനം എന്നിവയും  കാര്‍ണിവലിനായി ഒരുക്കിയിരുന്നു. സാരഥി കുവൈറ്റ്‌ കേന്ദ്ര ഭരണസമിതി,  വനിതാ വേദി, ട്രസ്റ്റ്‌ ഭാരവാഹികൾ എന്നിവർ  വിവിധ പരിപാടികൾക്ക് നേതൃത്വം  നൽകി.

48 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close