ന്യൂഡൽഹി: കോൺഗ്രസ്സ് സഖ്യത്തിന് കാത്ത് നിൽക്കാതെ ഡൽഹിയിലെ ആറ് സീറ്റുകളിൽ ഒറ്റയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. കോൺഗ്രസ്സ് സംസ്ഥാന ഘടകത്തിന്റെ എതിർപ്പുകളെ അവഗണിച്ച് എഐസിസിയുടെ നേതൃത്വത്തിൽ സഖ്യ ചർച്ചകൾ തുടരുന്നതിനിടെയാണ് ആം ആദ്മി പാർട്ടിയുടെ ഏകപക്ഷീയമായ സ്ഥാനാർഥി പ്രഖ്യാപനം.
കോൺഗ്രസ്സ് സഖ്യത്തിനായി അരവിന്ദ് കെജരിവാൾ പരിശ്രമിച്ചിരുന്നുവെങ്കിലും പിസിസി അദ്ധ്യക്ഷ ഷീല ദീക്ഷിതിന് സഖ്യത്തിൽ താത്പര്യമില്ലായിരുന്നു. തുടർന്ന് സഖ്യ ശ്രമത്തിൽ നിന്ന് കെജരിവാളും പിന്മാറുകയായിരുന്നു. മഹാസഖ്യത്തിന് തലസ്ഥാനത്ത് തന്നെ തിരിച്ചടിയേറ്റത് രാഹുൽ ഗാന്ധിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് ബിജെപിക്ക് വലിയ തോതിൽ ഗുണകരമാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.