കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ബാലകലാമേള ഏപ്രില്‍ 12 വെള്ളിയാഴ്ച്ച, ഹസാവി യുണൈറ്റഡ് ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ സ്കൂളില്‍ വച്ച് നടക്കും. ബാലകലാമേള-2019 ന്റെ പത്തോളം സ്റ്റേജുകളിലായി കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ അരങ്ങേറും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട് തുടങ്ങിയ സ്റ്റേജിനങ്ങള്‍ക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും. കിന്റര്ഗാര്ഡന് വിഭാഗത്തിലെ കുട്ടികള്‍ക്കായി കഥ പറയല്‍ മത്സരവും, പ്രച്ഛന്ന വേഷ മത്സരവും ബാലകലാമേള-2019 ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിന് എവര്‍ റോളിംഗ് ട്രോഫിയും, കലാതിലകം, കലാപ്രതിഭ എന്നിവ നേടുന്നവര്‍ക്ക് സ്വര്‍ണ്ണ മെഡലുകളും സമ്മാനിക്കും. ബാലകലമേള-2019 ന്റെ നടത്തിപ്പിനായി സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്ജ് തൈമണ്ണിലിന്റെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66284396, 94933192, 94041755,66071003 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.