കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ വനിതാവിഭാഗമായ ബിഡികെ ഏയ്ഞ്ചല്‍സും മലയാളി മംമ്സ് ഇന്‍ മിഡില്‍ ഈസ്റ്റ് കുവൈത്ത് ചാപ്റ്ററും സംയുക്തമായി യൂണിമണിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
”ഒരുമിക്കാം, സമൂഹനന്മക്കായ്” എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച രക്തദാനക്യാമ്പിന്റെ ഉദ്ഘാടനം, കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീം മെമ്പര്‍ ആയിരുന്ന കല സന്തോഷ് ഉദ്ഘാടനം ചെയ്തു. ബിഡികെ ഏഞ്ചല്‍സ് ടീം കോ ഓര്‍ഡിനേറ്റര്‍ യമുനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, എം.എം.എം.ഇ. കുവൈത്ത് ചാപ്റ്റര്‍ അഡ്മിന് സുമി ജോസ് പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഏയ്ഞ്ചല്‍സ് ടീം പ്രതിനിധി റോസ്മിന്‍ സോയൂസ് സ്വാഗതവും, എം.എം.എം.ഇ. കുവൈത്ത് ചാപ്റ്റര്‍ മെമ്പര്‍ ധന്യ ജയകൃഷ്ണന് നന്ദിയും രേഖപ്പെടുത്തി.