കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് ഫഹാഹീല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുവൈറ്റിലെ മലയാളി സമൂഹത്തിനായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാള്‍വഴികള്‍’ എന്ന വിഷയത്തിലൂന്നിയാണ് ക്വിസ് മത്സരം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 5-ന് വൈകിട്ട് 4 മണിക്ക് മംഗഫ് കല ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 65939377, 66458450, 50984899 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ അറിയിച്ചു.