കോഴിക്കോട്: മാറാട് കൂട്ടക്കൊലപാതകക്കേസില്‍ 12 വര്‍ഷത്തേയ്ക്ക് ശിക്ഷിച്ചയാള്‍ മരിച്ച നിലയില്‍. മാറാട് സ്വദേശി മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
മാറാട് കൂട്ടക്കൊലപാതകക്കേസില്‍ 12 വര്‍ഷത്തേയ്ക്ക് ശിക്ഷിച്ച ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ട് ദിവസമായി മുഹമ്മദ് ഇല്യാസിനെ കാണാനില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.