തിരുവനന്തപുരം: ശശി തരൂരിന്റെ ബന്ധുക്കളും അടുത്ത അനുയായികളുമടക്കം പത്ത് പേർ ബിജെപിയിൽ ചേർന്നു. ശശി തരൂരിന്റെ മാതൃസഹോദരി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഇവർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ളയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു.
മിസോറം ഗവർണർ പദവി രാജിവെച്ച് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തെത്തിയപ്പോൾ തന്നെ ആശങ്കയിലായിരുന്ന കോൺഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് തരൂരിന്റെ അടുത്ത ബന്ധുക്കളുടെ ബിജെപി പ്രവേശനം.
നേരത്തെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ടോം വടക്കൻ പാർട്ടിയിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. സൈന്യത്തിന്റെ കാര്യക്ഷമതയെ സംശയിക്കുന്ന തരംതാഴ്ന്ന രാഷ്ട്രീയത്തെ താൻ വെറുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.