ന്യൂഡൽഹി: 2020ലെ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദിയായി ഇന്ത്യയെ തീരുമാനിച്ചു. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്.
നേരത്തെ 2017ലെ അണ്ടർ 17 പുരുഷ ലോകകപ്പും ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടക മികവാണ് വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭ്യമാക്കിയത്.