കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സമവായ ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു. കോടതി വിധി നടപ്പാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന് വ്യക്തമാക്കി ചര്‍ച്ചയില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗം പിന്മാറുകയായിരുന്നു.
പള്ളികളുടെ അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷം തുടരുന്നതിനാലാണ് മന്ത്രി ഇപി ജയരാജന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. ഇതിനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു.
മന്ത്രിസഭാ ഉപസമിതി അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് വച്ച് ചര്‍ച്ച നടത്താനിരിക്കെയാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പിന്മാറ്റം. അതേസമയം, യാക്കോബായ വിഭാഗം സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചിരുന്നു.
കോടതി വിധി അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് ഓര്‍ത്തഡോക്സ് സഭ കരുതുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നതെന്നും സഭ കരുതുന്നു. ഇതിനാലാണ് ചര്‍ച്ച ബഹിഷ്കരിക്കുന്നതെന്ന് ഓര്‍ത്തഡോക്സ് സഭ അറിയിച്ചു.