Kerala

‘വൈ ഐ ആം എ ഹിന്ദു’ പ്രചരണത്തിനുപയോഗിച്ചു: നടപടിയെടുക്കുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം തിരഞ്ഞടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നടപടി കൈക്കെള്ളുമെന്നും ടിക്കാറാം മീണ അറിയിച്ചു.

ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാലും നടപടിയെടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ദൈവത്തിന്റേയും ജാതിയുടേയും പേരില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ട വിരുദ്ധമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

അതേസമയം, ഫ്‌ളക്‌സ് നിരോധിച്ച് കൊണ്ടുള്ള കോടതി വിധി ലംഘിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

574 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close