കൊച്ചി: ഇടത് വലത് മുന്നണികളെ തോൽപ്പിക്കാൻ കഴിവുള്ള സ്ഥാനാർത്ഥികളാണ് എൻഡിഎയുടേത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. താൻ മത്സരിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
സ്ഥാനാർഥി പട്ടിക സ്വാഗതാർഹമാണ്. കേരളത്തിന്റെ സാമൂഹിക സാമുദായിക പശ്ചാത്തലങ്ങളെ കണക്കിലെടുത്ത സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത ജീവിത മേഖലകളെയും ലിസ്റ്റ് ഉൾക്കൊള്ളുന്നു. വെല്ലുവിളി നേരിടാൻ സാധിക്കുന്ന സംശുദ്ധ പൊതുജീവിതം നയിക്കുന്ന സ്ഥാനാർഥികൾ ആണ് ലിസ്റ്റില്‍ ഉള്ളത്.
രണ്ട് മുന്നണികളെയും ജയിച്ച് കേറാൻ കഴിയുന്ന മുന്നണിയായി എൻഡിഎ മാറുന്നു. നിരവധി ഇടത്ത് ശക്തമായ മൽസരത്തിലൂടെ രണ്ട് മുന്നണികളുടെയും തോൽപ്പിച്ച് ജയിക്കാൻ കഴിയും. പത്തനംതിട്ടയുടെ കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. പുറത്ത് വന്ന ലിസ്റ്റിന്റെ കാര്യം മാത്രമേ പറയാൻ കഴിയൂ. പാർലമെന്ററി ബോർഡ് ആണ് മറ്റ് കാര്യങ്ങൽ തീരുമാനിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.