കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസ്സോസിയേഷൻ (അജപാക് ) കിഴക്കിന്റെ വെനീസ് ഉത്സവ് -2019 മെഗാഷോ സംഘടിപ്പിക്കുന്നു.
അബ്ബാസിയ മെറീന ഹാളിൽ മാർച്ച് 29 ന് വെള്ളിയാഴ്ച വൈകിട്ടു 4 മണിമുതൽ
പരിപാടികൾ നടക്കുമെന്ന് ഭാ രവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മെഗാഷോയിൽ ചലചിത്ര പിന്നണിഗായിക സിത്താര കൃഷ്ണകുമാർ, ചലച്ചിത്ര പിന്നണിഗായകൻ നിരഞ്ജൻ സുരേഷ്, എന്നിവരുടെ ഗാനമേളയും ഉഷാ തൃശൂർ കുവൈറ്റ് പൊലിക നാട്ടുകൂട്ടത്തിന്റെ നാടൻപാട്ടും, കോമഡി രംഗത്തെ പ്രശ്സ്തരായ നസീർ സംക്രാന്തി, ഷിനോദ് മലയാറ്റൂർ, ജയദേവ് കലവൂർ എന്നിവർ നയിക്കുന്ന കോമഡി ഷോയും അരങ്ങേറും.
രാജീവ് നടുവിലേമുറി, സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, ജോൺസൺ .കെ .ജോൺ, കുര്യൻ തോമസ്, അജികുട്ടപ്പൻ എന്നിവർ വാർത്ത സമ്മേളനത്തിൽ
സംബന്ധിച്ചു