ഇസ്ലാമാബാദ് ; തടവില്‍ കഴിഞ്ഞ 100 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെക്കൂടി പാകിസ്ഥാന് മോചിപ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് പാക് വക്താവ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് നൂറ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്ഥാന് ജയിലില്‍നിന്ന് മോചിപ്പിക്കുകയും ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.തീവണ്ടി മാര്‍ഗം ലാഹോറില്‍ എത്തിക്കുന്ന മത്സ്യബന്ധന തൊഴിലാളികളെ വാഗാ അതിര്‍ത്തിയില്‍വച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.
അടുത്ത നൂറ് മത്സ്യതൊഴിലാളികളെ ഏപ്രില്‍ 22 ന് വെറുതെവിടും. ഏപ്രിലില്‍ 55 മത്സ്യതൊഴിലാളികളെയും 5 തടവുകാരെയും പുറത്തു വിടും.പല സമയങ്ങളിലായി പാക് സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയതിനാണ് ഇവരെല്ലാം അറസ്റ്റിലായത്.