കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷദ് സാൽമിയ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “മീ ടൂ ചൗക്കിദാർ” എന്ന തെരഞ്ഞെടുപ്പ് കണ്വെന്ഷന് പ്രസിഡന്റ് അഡ്വ. എം കെ സുമോദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പ്രസ്തുത യോഗത്തിൽ വിജ്ഞാൻ ഭാരതി നാഷണൽ സെക്രട്ടറി പ്രവീൺ രാംദാസ് മുഖ്യഅതിഥി ആയിരുന്നു.
യോഗത്തിൽ പ്രഭാഷകനും, യോഗ്യചാര്യനുമായ സജി യൂസഫ് നിസാൻ മുഖ്യ പ്രഭാഷണം നടത്തി. താൻ ഒരു ഇൻഡ്യക്കാരനായതിൽ അഭിമാനിക്കുന്നു എന്നും നിരവധി രാജ്യങ്ങൾ സന്ദർശിക്കാറുള്ള തനിക്ക് ഇന്ത്യക്കാരൻ എന്നതുകൊണ്ട് കിട്ടുന്ന പരിഗണനയും ബഹുമാനവും ഈ കഴിഞ്ഞ അഞ്ച് വർഷ കാലയളവിനുള്ളില്‍ വര്‍ദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭണ്ഡാരി ബിനോയ് സെബാസ്റ്റ്യൻ, പി വി വിജയരാഘവൻ, ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ കുവൈറ്റ് കോഡിനേറ്റർ വിനോദ് ശർമ്മ തുടങ്ങിയവർ സംസാരിച്ചു. സനൽ സ്വാഗതവും സുജിത് നന്പ്യാര് നന്ദിയും പറഞ്ഞു. ഏരിയാ പ്രസിഡന്റ് രവികുമാർ സജിയൂസഫ് നിസാനെയും സ്ത്രീശക്കി ഏരിയാ പ്രസിഡന്റ് രാധിക രാജേന്ദ്രൻ പ്രവീൺ രാംദാസിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. സന്ധ്യാ രഞ്ജിത് പ്രോഗ്രാം അവതരിപ്പിച്ചു.