തൃശൂർ : ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് തൃശൂരിൽ. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുക.എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പങ്കെടുക്കും.
വൈകിട്ട് 4.30 ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അമിത്ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്യും.കേന്ദ്രമന്ത്രിമാരായ തവർ ചന്ദ് ഗെഹ് ലോട്ട്,പീയൂഷ് ഗോയൽ എന്നിവരും എൻ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാനായി കേരളത്തിലെത്തും.
ഇന്ന് വൈകിട്ട് 3 ന് വടകരയിലും,6 ന് കാസർകോടും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഗെഹ് ലോട്ട് പങ്കെടുക്കും. 17ന് കേരളത്തിലെത്തുന്ന പീയൂഷ് ഗോയൽ ആലപ്പുഴയിലും, വയനാടും നടക്കുന്ന പരിപാടികളിൽ സംബന്ധിക്കും.