ന്യൂ ഡല്‍ഹി: ഗുജറാത്തിന് പുറമേ മധ്യപ്രദേശ്,രാജസ്ഥാന്,മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ധനസഹായം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
‘മധ്യപ്രദേശ്,രാജസ്ഥാന്,മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കാലം തെറ്റിപ്പെയ്ത മഴയിലും കാറ്റിലും ജീവന് നഷ്ടമായവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അനുവദിച്ചിരിക്കുന്നു’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമാണുണ്ടായത്.ഗുജറാത്തില്‍ 9 പേരും മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ 6 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.