തിരുവനന്തപുരം : തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിന് സൈബർ ആക്രമണം നേരിടുന്ന ബിജു മേനോന് പിന്തുണയുമായി നടന് അജു വര്‍ഗീസ് .
വ്യക്തി എന്ന നിലയിലും നടന് എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയുമാണ് തനിക്കു ബിജു മേനോനോട് ഉള്ളതെന്ന് അജു ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ പിന്തുണയുടെ പേരില്‍ അജു വര്‍ഗീസിനെതിരേയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്.സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ ബിജു താൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ജനപ്രതിനിധിയാണ് സുരേഷ് ഗോപിയെന്നും പറഞ്ഞു.
സിനിമാ താരങ്ങൾ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തത് അവർക്ക് ഭയമുള്ളതിനാലാണെന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ബിജു മേനോൻ പിന്തുണയുമായി രംഗത്തെത്തിയത്.എന്നാൽ ഇതിനു ശേഷം നടൻ ബിജു മേനോനെതിരെ സിപിഎം പ്രവർത്തകരുടെ സൈബർ ആക്രമണം ആരംഭിച്ചു.നടന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് സൈബർ ഭീഷണികൾ ഉയരുന്നത്.
എന്നാൽ ഇപ്പോൾ ബിജുവിന് പിന്തുണയുമായി സിനിമാ രംഗത്തുള്ള ഏറെ പേർ മുന്നോട്ട് വരുന്നുണ്ട് .രാജസേനൻ,സന്തോഷ് പണ്ഡിറ്റ് എന്നിവർ ഇന്ന് ബിജു മേനോനെ പിന്തുണച്ച് മുന്നോട്ട് വന്നിരുന്നു.