ആറ്റിങ്ങൽ ; എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ സ്വീകരിക്കാൻ എത്തിയവർക്ക് നേരെ സിപിഎം ആക്രമണം.കരവാരം കണ്ണാട്ടുകോണം കോളനിയിലാണ് സംഭവം. ആക്രമണത്തിൽ ബി.ജെ.പി പ്രവർത്തകനായ പത്രോസ് എന്ന് വിളിക്കുന്ന മഹേഷിന് തലയ്ക്കു ഗുരുതരമായ പരിക്കേറ്റു.
സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മധുസൂദന കുറുപ്പിന്റെ നേതൃത്വത്തിലെത്തിയ നാല്പതംഗ സംഘമാണ് ആക്രമണം ഉണ്ടാക്കിയത്
തുടർന്ന് കോളനിവാസികൾ ചെറുത്തുനിന്നതോടെ ഗുണ്ടകൾ പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു.സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.കോളനിയിൽ കൂടിയ പ്രതിഷേധയോഗം തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു.
ഇത് രണ്ടാം തവണയാണ് ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നത്. മുൻപ് വർക്കല പളളിക്കലിലും മൂതലയിലും ആക്രമണം ഉണ്ടായി .പ്രചാരണ വാഹനം തടഞ്ഞു നിർത്തിയ സിപിഎം പ്രവർത്തകർ അസഭ്യ വർഷവും നടത്തി.
തുടർന്ന് ശോഭ സുരേന്ദ്രന് പോലീസ് സുരക്ഷ ഏർപ്പെടുത്തിബിജെപി പ്രവർത്തകർക്ക് നേരെ വീണ്ടും സി പി എം അക്രമം നടത്തിയ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്