തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം.ഇത് ചോദ്യം ചെയ്ത യുവതിയെ അറുപത്തിയെട്ടുകാരന് മര്‍ദ്ദിച്ചു.
ആനാട് ചന്ദ്രമംഗലം മല്ലികവിളാകത്ത് എന്‍.ശ്രീധരന് എന്നയാളെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവസ്ഥലത്തുണ്ടായവരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കിയതായും പോലീസ് അറിയിച്ചു.
യുവതി വീട്ടില്‍ പോകാനായി ബസ് കാത്തുനില്‍ക്കുമ്പോഴാണ് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത യുവതിയുടെ മുഖത്ത് അടിച്ച് വീഴ്ച്ചുകയായിരുന്നു.രക്ഷിതാക്കള്‍ എത്തിയ ശേഷം യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.