കുവൈറ്റ് സിറ്റി – സാരഥി കുവൈറ്റിന്റെ പത്തൊന്പതാമത് വാർഷിക പൊതുയോഗവും, 2019-20 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് സുഗുണൻ കെ.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം രക്ഷാധികാരി സുരേഷ് കൊച്ചത്ത് ഉത്ഘാടനം ചെയ്തു. സാരഥി സെക്രട്ടറി ദീപു സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി അജി കെ.ആർ 2018-19 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബിജു. സി.വി സാമ്പത്തിക റിപ്പോർട്ടും, വനിതാവേദിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സ്മിത ലിബുവും അവതരിപ്പിച്ച് അംഗീകാരം നേടി. സാരഥി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ സുരേഷ്.കെ വിശദീകരിച്ചു.
ഭാരവാഹികളായി സുഗുണൻ.കെ.വി ( പ്രസിഡന്റ്), അജി.കെ.ആർ. (ജനറൽ സെക്രട്ടറി), ബിജു. സി.വി( ട്രഷറർ), വിനോദ്കുമാർ ( വൈസ് പ്രസിഡന്റ്), ദീപു (സെക്രട്ടറി), സുനിൽ അടുത്തില (ജോയിന്റ് ട്രഷറർ) എന്നിവരെയും, സാരഥി വനിതാവേദി ഭാരവാഹികളായി ബിന്ദുസജീവ് (ചെയർപേഴ്സൺ), പ്രീത സതീഷ് (സെക്രട്ടറി), രമാ വിദ്യാദരൻ (ട്രഷറർ), മഞ്ജു സുരേഷ് (വൈസ് ചെയർപേഴ്സൺ), മിത്രാ ഉദയൻ (ജോ:സെക്രട്ടറി), ലൈലാ അജയൻ (ജോ. ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. പൊതുയോഗ ചടങ്ങുകൾക്ക് സാരഥി വൈസ് പ്രസിഡന്റ് വിനോദ്കുമാർ.കെ, ജോ. ട്രഷറർ അജി കുട്ടപ്പൻ എന്നിവർ നേതൃത്വം നൽകി.