കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പ്രശ്നബാധിത ബൂത്തുകളിലെയും വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കളക്ട്രേറ്റില്‍ വച്ച് പരിശോധന നടത്തുന്നത്. ഈ ബൂത്തുകളിലെ ബിഎല്എമാരോടും വെബ് കാസ്റ്റിംഗ് ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളവോട്ട് പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ജില്ലയിലെ 43 പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദ്യശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.