ഇടുക്കി: ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്തതായി പരാതി. ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം കളക്ടര്‍ക്ക് പരാതി നല്കി.
മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലാണ് സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ രഞ്ജിത്ത് എന്നയാള്‍ ഉടുമ്പന്‍ചോലയിലെ 66, 69 ബൂത്തുകളിലാണ് വോട്ട് ചെയ്തത്. കൃത്രിമമായി വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടാക്കിയാണ് കള്ളവോട്ട് നടത്തിയത്. ആദ്യ കാര്‍ഡില്‍ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് അമ്മയുടെ പേരും രണ്ടാമത്തെ കാര്‍ഡില്‍ അച്ഛന്റെ പേരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് ബൂത്ത് ഏജന്റുമാരെ രഞ്ജിത്ത് വെല്ലുവിളിക്കുകയും ചെയ്തു.
കള്ളവോട്ട് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. അതിര്‍ത്തി ഗ്രാമങ്ങളിലും വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ സിപിഎം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി വോട്ട് ചെയ്യിച്ചുവെന്നാണ് ആരോപണം.