തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരന് ദേശീയപാത അതോറിറ്റിയ്ക്ക് കത്തയച്ചു. ദേശീയ പാത വികസനത്തിനായി കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പല ജില്ലകളിലെയും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണെന്നും ഈ ഘട്ടത്തില്‍ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ദേശീയ പാത വികസനത്തിനായി കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ദേശീയപാത വികസനത്തിന്റെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റിയതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.