ഇടുക്കി: ഇടുക്കിയില്‍ കള്ളവോട്ട് നടന്നുവെന്ന യുഡിഎഫ് ആരോപണം നിഷേധിച്ച് മന്ത്രി എം.എം.മണി. ഇടുക്കിയില്‍ സിപിഎം കള്ളവോട്ട് ചെയ്തുവെന്ന ആരോപണം തെറ്റാണ്. ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ സ്വബോധമില്ലാതെയാണ് സംസാരിക്കുന്നത്. ആരോപണം തെളിയിക്കാന്‍ യുഡിഎഫിനെ വെല്ലുവിളിക്കുകയാണെന്നും എം.എം.മണി പറഞ്ഞു. കള്ളവോട്ട് നിയമപരമായി പരിശോധിക്കട്ടെയെന്നും മണി പറഞ്ഞു. മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നായിരുന്നു യുഡിഎഫ് ആരോപണം.
സംഭവത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം കളക്ടര്‍ക്ക് പരാതി നല്കിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ രഞ്ജിത്ത് എന്നയാള്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ 66, 69 ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് പറഞ്ഞത്. കൃത്രിമമായി വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടാക്കിയാണ് കള്ളവോട്ട് നടത്തിയത്. ആദ്യ കാര്‍ഡില്‍ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് അമ്മയുടെ പേരും രണ്ടാമത്തെ കാര്‍ഡില്‍ അച്ഛന്റെ പേരുമാണുള്ളത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് ബൂത്ത് ഏജന്റുമാരെ രഞ്ജിത്ത് വെല്ലുവിളിക്കുകയും ചെയ്തു. ഉടുമ്പന്‍ചോലക്ക് പുറമെ അതിര്‍ത്തി ഗ്രാമങ്ങളിലും വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിക്കുന്നുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ സിപിഎം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി വോട്ട് ചെയ്യിച്ചുവെന്നാണ് ആരോപണം.