വിവോയുടെ ഏറ്റവും പുതിയമോഡല്‍ സ്മാര്‍ട്ട്ഫോണ്‍ വിവോ വൈ17 പുറത്തിറങ്ങി.
ട്രിപ്പിള്‍ ലയേഡ് ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 13 എംപി, 8 എംപി, 2 എംപി എന്നിങ്ങനെ ട്രിപ്പിള്‍ റിയര്‍ ക്യാമറയും 20 എംപി സെല്‍ഫി ക്യാമറയുാണ് ഫോണിനുള്ളത്.
128 ജിബി സ്റ്റോറേജ് സംവിധാനവും, 5000 എംഎഎച്ച് ബാറ്ററി ശേഷിയുമുണ്ട്.
മീഡിയാടെക്ക് ഹീലിയോ പി35 പ്രോസസറാണ് ഫോണിനുള്ളത്. 720×1544 പിക്സല്‍ 6.35 ഇഞ്ച് എച്ച്ഡി സ്ക്രീന്‍, 4 ജിബി റാം എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍. ഡ്യുവല്‍ എഞ്ചിന് ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയും ചാര്‍ജ് പ്രൊട്ടക്ഷന്‍ സാങ്കേതിക വിദ്യയും വൈ 17നെ മികവുറ്റതാക്കുന്നു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലാണ് വിവോ വൈ 17 നിര്‍മ്മിച്ചിരിക്കുന്നത്. പര്‍പ്പിള്‍, ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാകുക. 17,990 രൂപയാണ് ഫോണിന്റെ വില.
ആമസോണ്‍ ഇന്ത്യ, പേടിഎം, ഫ്ളിപ്കാര്‍ട്ട്, വിവോ ഒഫിഷ്യല്‍ ഇ-സ്ടോള്‍ എന്നിവിടങ്ങളില്‍ വിവോ വൈ17 ലഭ്യമാണ്.
ഓണ്‍ലൈനിലൂടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലൂടെയും ലഭ്യമാകുന്ന പുതിയ ഫോണിന് മികച്ച ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് വിവോ വൈ17 വാങ്ങുന്നവര്‍ക്ക് എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭിക്കും. ഓഫ്ലൈന് വഴി എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്കായി 5 ശതമാനം ക്യാഷ് ബാക്കും ഇഎംഐ സൗകര്യവും ലഭിക്കും.