മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും സേവനം പിന്‍വലിക്കാനൊരുങ്ങി വാട്ട്സ് ആപ്പ്. ഈ വര്‍ഷം അവസാനത്തോടെ വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്ട്സ് ആപ്പ് പിന്‍വലിക്കും. 2019 ഡിസംബര്‍ 31 വരെയാണ് വാട്ട്സ് ആപ്പ് സേവനം ഒഎസ് വിന്‍ഡോസിന് ലഭ്യമാകുക.
2017 ജൂണ്‍ 30 ന് സിംബിയന്‍ നോക്കിയാ എസ്60 ഫോണുകളിലെ സേവനം വാട്ട്സ് ആപ്പ് നിര്‍ത്തിയിരുന്നു. 2017 ഡിസംബറില്‍ ബ്ലാക്ക്ബെറി ഒഎസ് ഫോണുകളിലേയും 2018 ല്‍ നോക്കിയാ എസ്40 ഒഎസുള്ള ഫോണിലേയും സേവനവും വാട്ട്സ് ആപ്പ് നിര്‍ത്തിയിരുന്നു.
വാട്ട്സ് ആപ്പിലെ ചില ഫീച്ചറുകള്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യാനുള്ള കാലതാമസവുമാണ് വിന്‍ഡോസ് ഫോണുകളില്‍ വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കാന്‍ കാരണം.