വിവോ s1 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്. കഴിഞ്ഞ മാര്‍ച്ചിലാണ് വിവോ s1 വിപണിയില്‍ എത്തിയത്. വിവോ s1 പ്രോയില്‍ ഹൈ റസല്യൂഷന്‍ സെല്‍ഫി ക്യാമറയും ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമാണ് ഫോണിന്റെ പ്രത്യേക സവിശേഷത. 675 സ്‌നാപ്ഡ്രാഗണ്‍ പ്രോസസറാണ് s1 പ്രോയ്‌ക്ക് ഉള്ളത്.
6.39 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, 1080×2340 പിക്‌സല്‍, 6 ജിബി റാം എന്നിവയും ഫോണിന്റെ സവിശേഷതയാണ്. ആന്‍ഡ്രോയിഡ് പൈ ഫണ്‍ടച്ച് ഒഎസ് 9 പ്രവര്‍ത്തിപ്പിക്കുകയും 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും സംയോജിപ്പിക്കുകയും ചെയ്യുന്നു. മൈക്രോ SD കാര്‍ഡ് വഴി 128ജിബി വരെ സ്‌റ്റോറേജ് കൂട്ടാം. വിവോ S1 പ്രോ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ ആണ്.
വിവോ s1 പ്രോയ്‌ക്ക് 32 എംപി സെല്‍ഫി ക്യാമറയും 48 എംപി പ്രൈമറി ക്യാമറയുമാണ് ഉള്ളത്. 8എംപി, 5 എംപി സെക്കന്‍ഡറി ക്യാമറയുമുണ്ട്. 3700 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 28000 രൂപയാണ് പ്രതീക്ഷിക്കുന്നത്.
റെഡ്, ബ്ലൂ എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.















