പുതിയ പിക്സല്‍ ഫോണുകള്‍ പുറത്തിറക്കി ഗൂഗിള്‍. പിക്സല്‍ 3എ, പിക്സല്‍ 3എ XL എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. പ്രീമിയം ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ വില കുറഞ്ഞ ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് പിക്സല്‍ ഫോണിലൂടെ ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ വണ്‍പ്ലസ്, ആപ്പിള്‍, സാംസങ്ങ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ഗൂഗിള്‍ രംഗത്തെത്തിയത്. മെയ് 15 മുതല്‍ ഫോണിന്റെ വില്‍പ്പന തുടങ്ങാനാണ് തീരുമാനം.
വലിയ വിലയുടെ പേരില്‍ ഇന്ത്യ പോലുള്ള വിപണികളില്‍ പിക്സല്‍ ഫോണുകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പുതിയ ഫോണുകള്‍ മറികടക്കുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ. മികച്ച ക്യാമറയും ബാറ്ററി ശേഷിയുമാണ് ഈ ഫോണിനുള്ളത് എന്നാണ് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ പറയുന്നത്.
പിക്സല്‍ 3എയില്‍ 5.6 ഇഞ്ച് ഡിസ്പ്ലേ സ്ക്രീന്‍, 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും. 12.2 എംപി പിന് ക്യമറയും, 8 എംപി ക്യാമറ മുന്നിലുമുണ്ട്. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി.
പിക്സല്‍ 3എ XLലില്‍ 6 ഇഞ്ച് ഡിസ്പ്ലേ സ്ക്രീന്‍, 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും. 12.2 എംപി പിന് ക്യമറയും, 8 എംപി ക്യാമറ മുന്നിലുമുണ്ട്. 3700 എംഎഎച്ചാണ് ബാറ്ററി ശേഷി. പിക്സല്‍ 3എയ്ക്ക് 39,999 രൂപയാണ് വില. പിക്സല്‍ 3എ XLന് 44,999 രൂപയാണ് വില. പിക്സല്‍ 3എ, 3എ XL എന്നിവയില്‍ ഇ-സിം സംവിധാനം ലഭ്യമാണ്. ജിയോയും, എയര്‍ടെല്ലും ഈ സംവിധാനത്തിന് സപ്പോര്‍ട്ട് നല്‍കും.