സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഫോണ്‍ വണ്‍പ്ലസിന്റെ 7 പ്രോ വിപണിയിലേക്ക്. മെയ് പകുതിയോടെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് വണ്‍പ്ലസ് 7 പ്രോ. ഒക്റ്റാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറാണ് പുതിയ മോഡലിനുള്ളത്. ക്വിക്ക് ചാര്‍ജിങ് ഫീച്ചറും 7 പ്രോയെ ആകര്‍ഷണീയമാക്കുന്നു
6.70 ഇഞ്ച് സ്‌ക്രീന്‍, 1440×3120 പിക്‌സല്‍, 4000 എംഎഎച്ച് ബാറ്ററി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് വണ്‍ പ്ലസ് 7 പ്രോയുടെ പ്രത്യേകതകള്‍. ഫോണിന്റെ പിന്നില്‍ ട്രിപിള്‍ ക്യാമറകള്‍ ചേര്‍ന്ന സംവിധാനമാണ് ഉള്ളത്. 48എംപി, 16എംപി, 8എംപി ക്യാമറയാണ് പിന്നില്‍ ഉള്ളത്. മുന്നില്‍ 16 എംപി സെല്‍ഫി ക്യാമറയുമുണ്ട്.
49,999 രൂപയാണ് പ്രതീക്ഷക്കുന്ന വില. ബ്ലാക്ക് നിറത്തിലാകും ഫോണ്‍ ആദ്യം വിപണിയിലെത്തുക. ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവിടങ്ങിലൂടെയും ഫോണ്‍ സ്വന്തമാക്കാം.















