ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള നീക്കം ശക്തമാക്കി ഓഹരിയുടമകള്‍. മെയ് 30 ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സുക്കര്‍ബര്‍ഗിനെ സിഇഒ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
സുരക്ഷാ വീഴ്ച്ചയും സ്വകാര്യതയിലെ വിട്ടുവീഴ്ച്ചകളും സംബന്ധിച്ചുള്ള തുടര്‍ച്ചയായ വിവാദങ്ങളില്‍ കമ്പനി നേരിടുന്ന തിരിച്ചടികളാണ് ഇത്തരമൊരു നീക്കത്തിന് ഓഹരിയുടമകളെ പ്രേരിപ്പിക്കുന്നത്. സുക്കര്‍ബര്‍ഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് ഓഹരിയുടമകളുടേത്.
ഓഹരിയുടമകളുടെ നേതൃത്വത്തില്‍ സുക്കര്‍ബര്‍ഗിനെതിരെ പ്രമേയം കൊണ്ടു വന്ന് ചെയര്മാന് സ്ഥാനത്തു നിന്നും നീക്കി പകരം മറ്റാരെയെങ്കിലും നിയമിക്കാനാണ് ശ്രമം. ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്ഞ്ച്, മജോരിറ്റി ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സുക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കം.