സ്റ്റോക്ക്ഹോം: വാഹനമോടിക്കുമ്പോള്‍ തന്നെ ചാര്ജാകുമെങ്കില് ഇനിയെന്തിനാണ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ എന്ന ചോദ്യമാണ് സ്വീഡന് ലോകത്തിനു മുന്നിലേക്ക് വെച്ചു നീട്ടുന്നത്. സ്വീഡനിലെ ലണ്ട് എന്ന നഗരത്തിലാണ് ലോകത്തിലെ ആദ്യത്തെ വൈദ്യുത റോഡ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
വൈദ്യത റോഡ് എന്ന ആശയത്തിന് എലോന്‍ റോഡ് എന്നാണ് പേരിട്ടിരിക്കുന്നത്. എല്ലാ വൈദ്യുത വാഹനങ്ങളും ഇവിടെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 240 കെവി ഊര്‍ജമാണ് ചാര്‍ജിംഗിനായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കാറുകള്‍, ടാക്സികള്‍,ബസുകള്‍, ട്രക്കുകള്‍ മുതലായ വാഹനങ്ങള്‍ ഇവിടെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതുവഴി കാലാവസ്ഥാ വ്യതിയാനം ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.
സാധാരണ കണ്ടുവരുന്ന റോഡിന് നടുവിലൂടെ ഒരു ചെറിയ റെയില്‍ പാത ഘടിപ്പിച്ചത് പോലെയാണ് വൈദ്യുത റോഡിന്റെ രൂപകല്‍പ്പന. റോഡിന് നടുവിലുള്ള 5 സെന്റീ മീറ്റര്‍ ഉയരത്തിലും 30 സെന്റീ മീറ്റര്‍ വീതിയിലുമുള്ള ട്രാക്കിലാണ് വാഹനം ചാര്‍ജ് ചെയ്യപ്പെടുക. 2020-ല്‍ റോഡിന്റെ മാതൃക അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.