റിലയന്‍സ് ജിയോ പ്രൈം അംഗത്വം സൗജന്യമായി പുതുക്കി നല്കുന്നു. നിലവിലെ പ്രൈം വരിക്കാര്‍ക്ക് 12 മാസത്തേക്ക് കൂടിയാണ് സൗജന്യ സേവനങ്ങള്‍ നീട്ടി നല്‍കുക എന്ന് ജിയോ വ്യക്തമാക്കി. ഇതു വഴി പ്രൈം ഉപഭോക്താകള്‍ക്ക് അധിക ഡേറ്റ ഓഫറുകള്‍, ജിയോ ആപ്പുകള്‍ എന്നിവ സൗജന്യമായി ലഭിക്കും.
നേരത്തെ മുതല്‍ അംഗമായിരുന്നവര്‍ക്കും 99 രൂപ നല്കി ഇപ്പോള്‍ പ്രൈം അംഗത്വം നേടുന്നവര്‍ക്കുമാണ് സൗജന്യം നല്‍കിയിരിക്കുന്നത്. കൂടുതല്‍ തുക ഈടാക്കാതെ പ്രൈം സേവനങ്ങള്‍ 12 മാസത്തേക്ക് നല്കുമെന്നതിലൂടെ പ്രൈം അംഗത്വം പോകുന്നതോടെ ജിയോ വിടാന്‍ ഒരുങ്ങുന്നവരെ ഒപ്പം നിര്‍ത്താന്‍ ജിയോയ്ക്ക് സാധിക്കും.
നിലവില്‍ കമ്പനിക്ക് 30 കോടിയിലധികം വരിക്കാരുണ്ട്. ജിയോ പ്രൈം അംഗത്വമെടുക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക്, അധിക ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് നല്‍കുന്നത്. 12 മാസം കൂടി ഓഫര്‍ നല്‍കിയതോടെ 2019 ഏപ്രില്‍ വരെ ജിയോ പ്രൈം അംഗത്വമുള്ള എല്ലാവര്ക്കും എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ ടിവി എന്നീ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം