വാട്സ് ആപ്പില്‍ പുതിയ പെയ്മെന്റ് ഫീച്ചര്‍. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സ് ആപ്പിലെ പുതിയ പെയ്മെന്റ് ഫീച്ചര്‍ 30 കോടി ഇന്ത്യക്കാര്‍ക്ക് ഉടന്‍ തന്നെ ലഭിക്കും. നേരത്തെ തന്നെ പരീക്ഷണം തുടങ്ങിയ വാട്സാപ് പെയ്മെന്റ് ഫീച്ചര്‍ 30 കോടി ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഫെയ്സ്ബുക് അധികൃതര്‍ അറിയിച്ചു കഴിഞ്ഞു. യു.പി.ഐ പെയ്മെന്റ് സംവിധാനം അടിസ്ഥാനമാക്കിയാണ് വാട്സ് ആപ്പ് പേ പ്രവര്‍ത്തിക്കുക.
പേ.ടി.എം, ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫോണ്‍ പേ തുടങ്ങിയ ഓണ്‍ലൈന്‍ പെയ്മെന്റ് കമ്പനികള്‍ക്ക് വാട്സ്ആപ്പിലെ പെയ്മെന്റ് ഫീച്ചര്‍ തിരിചടിയാകും. ഉപഭോക്താകളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് മുന്‍നിര പെയ്മെന്റ് കമ്പനികള്‍ മുന്നോട്ടുവെയ്ക്കുന്നത്. കോടിക്കണക്കിന് ഉപഭോക്താക്കളാണ് വാട്സ് ആപ്പ് ഉപയോഗിക്കുന്നത്. ഫോട്ടോ, വീഡിയോ, മെസേജുകള്‍ എന്നിവ അയക്കുന്ന പോലെ തന്നെ വാട്സ് ആപ്പ് വഴി പെയ്മെന്റ് നടത്താനാകും. ഏറ്റവും ലളിതമായ രീതിയിലാണ് വാട്സ്ആപ്പ് പെയ്മെന്റ് ഫീച്ചര്‍ സംവിധാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയ പരീക്ഷണം അവസാന ഘട്ടത്തിലാണ്. ചില നിയമപ്രശനങ്ങള്‍ പരിഹരിക്കുന്നതോടെ പൂര്‍ണ രീതിയിലുള്ള വാട്സ് ആപ്പ് പേ ഇടപാടുകള്‍ ആരംഭിക്കും. ജൂണില്‍ തന്നെ ഇത് നിലവില്‍ കൊണ്ട് വരാന്‍ ശ്രമിക്കും എന്നാണ് അറിയുന്നത്. ഇന്ത്യയിലെ മുന്‍നിര ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവരുമായാണ് വാട്സ് ആപ്പ് പെയ്മെന്റ് നടപ്പിലാക്കുന്നത്. വാട്സ് ആപ്പ് പെയ്മെന്റ് കോര്പറേഷന് നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു.