സാംസങ്ങ് ഗാലക്‌സി s10 പ്ലസ് ഇന്ത്യന്‍ വിപണിയില്‍. സാംസങ്ങ് ഗാലക്‌സി ഫോണിന് എക്‌സലന്റ് ക്യാമറ സര്‍വീസാണ് ഉള്ളത്. അടുത്ത തലമുറയ്‌ക്ക് വരെ ഉപയോഗിക്കാവുന്ന ഗാലക്‌സി ഫോണുകള്‍ സാംസങ്ങ് ഇറക്കികഴിഞ്ഞു.
സാംസങ്ങ് എക്‌സിനോസ് 9 ഒക്റ്റാ പ്രോസസറാണ് ഉള്ളത്. 6.4 ഇഞ്ച് സ്‌ക്രീന്‍, 1440×3040 പിക്‌സല്‍, 4ജി സപ്പോര്‍ട്ട് ഫോണ്‍, 8 ജിബി റാം, 128 ജിബി മെമ്മറി ശേഷി എന്നിവയാണ് ഫോണിന്റെ സവിശേഷത. ഇതോടൊപ്പം ഗ്യാലക്സി s10 പ്ലസിന്റെ പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റിങ്ങോടെയാണ് എത്തുന്നത്. 12എംപി ടെലിഫോട്ടോ ക്യാമറയും, 12എംപി വൈഡ് ക്യാമറയും, 16 എംപി അള്‍ട്രാവൈഡ് ക്യാമറയുമാണ് ഉള്ളത്. മുന്നില്‍ 10എംപി സെല്‍ഫി ക്യാമറയും, 8എംപി ആര്‍ജിബി ഡെപ്ത്ത് ക്യാമറയും ഉണ്ട്. 4100എംഎഎചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.
73,899 രൂപയാണ് ഫോണിന്റെ വില. പ്രിസം ബ്ലാക്ക്, പ്രിസം വൈറ്റ്, പ്രിസം ഗ്രീന്‍, പ്രിസം ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.















