ചെറുവീഡിയോകളിലൂടെ പ്രശസ്തമായ ടിക് ടോക് ഫേസ്ബുക്കിനെ പിന്നിലാക്കിയതായി റിപ്പോര്‍ട്ട്. ഇക്കൊല്ലം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്ക് ആണെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ ഡൗണ്‍ലോഡിന്റെ കണക്കെടുത്താല്‍ ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്നാണ്.
2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ ലോകവ്യാപകമായി ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തത് 1.88 കോടി പേര്. ഇതില്‍ 47% ഡൗണ്‍ലോഡും ഇന്ത്യയിലാണ്. ഇതേ കാലയളവില്‍ 1.76 കോടി പേരാണ് ഫേസ്ബുക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 21% ഇന്ത്യയില്‍ നിന്നാണ്.
കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ ഫേസ്ബുക്കാണ് ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്ത ആപ്പ്. അതില്‍ നിന്നു ടിക്ക് ടോക്കിലേക്കുള്ള മാറ്റം വളരെയധികമാണ്. കൂടുതലും യുവാക്കളുടെ ഇടയിലാണ് ടിക്ക് ടോക്ക് ജനപ്രിയമാകുന്നത് എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.