കോഴിക്കോട്: ഓസ്ട്രേലിയന്‍ വനിതയെ കോഴിക്കോട് നഗരത്തില്‍ വെച്ച് കാണാതായതായി പരാതി. 59 വയസുള്ള വെസ്ന എന്ന ഓസ്ട്രേലിയക്കാരിയെയാണ് കാണാതായത്. ഇവര്‍ സുഹൃത്തിനോടൊപ്പമാണ് കോട്ടയം നഗരത്തിലെത്തിയത്.
സുഹൃത്തായ കോട്ടയം സ്വദേശി ജിം ബെന്നിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ പോലീസ് കേസെടുത്തു.
ഇന്നലെയാണ് ജിം ബെന്നിയും വെസ്നയും വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിയത്. ഇവര്‍ കോഴിക്കോട് തങ്ങിയിട്ടില്ലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. വിദേശ വനിതയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.