വാഹനം പാര്‍ക്ക് ചെയ്ത് തിരികെ എത്തുമ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോകുന്ന അവസ്ഥ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതിന് പരിഹാരവുമായി എത്തുകയാണ് ഗൂഗിള്‍ മാപ്പ്. വാഹനം പാര്‍ക്ക് ചെയ്തത് എവിടെയാണെന്ന് അടയാളപ്പെടുത്തി വെയ്ക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്.
ആന്‍ഡ്രോയിഡ് പതിപ്പിലും ഐഓഎസ് പതിപ്പിലും പുതിയ അപ്ഡേഷന് ലഭ്യമാണ്.വാഹനം പാര്‍ക്ക് ചെയ്തതിനു ശേഷം മാപ്പില്‍ കാണുന്ന നീല അടയാളത്തില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന ഓപ്ഷനില്‍ നിന്നും സേവ് യുവര്‍ പാര്‍ക്കിംഗ് തെരഞ്ഞടുക്കുക.
കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനായി ഗൂഗിള്‍ മാപ്പിനു താഴെ കാണുന്ന പാര്‍ക്കിംഗ് ലൊക്കേഷന്‍ ബാറില്‍ ടാപ്പ് ചെയ്യുക. ശേഷം എന്റര്‍ നോട്ട്സ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടതും വാഹനവുമായി ബന്ധപ്പെട്ടതുമായ വിവരങ്ങള്‍ അവിടെ ചേര്‍ക്കാനാകും.
പാര്‍ക്കിംഗ് ടൈം സെറ്റ് ചെയ്യാനും വിവരങ്ങള്‍ നോട്ടിഫിക്കേഷന്‍ വഴി കാണാനും മറ്റുള്ളവരുമായി പങ്ക് വെയ്ക്കാനും കഴിയും. വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തേക്കുള്ള വഴിയും ഗൂഗിള്‍ മാപ്പ് കാട്ടി തരും. പാര്‍ക്കിംഗ് ടൈം സെറ്റ് ചെയ്യാനുള്ള സൗകര്യം ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമായിരിക്കും ലഭ്യമാകുക.