Tech

ആകര്‍ഷകമായ ഫീച്ചറുമായി ഹോണര്‍ 20, 20 പ്രോ പുറത്തിറങ്ങി

സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരമായ ബ്രാന്‍ഡായ ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളായ ഹോണര്‍ 20, 20 പ്രോ എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. നാല് സെന്‍സറുകള്‍ അടങ്ങുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിന്റെ സവിശേഷത.

6.2 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3750 എംഎഎച്ച് ബാറ്ററി, 22.5 വാട്ടിന്റെ സൂപ്പര്‍ ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ഹോണര്‍ 20 യുടെ സവിശേഷതകള്‍ ആണ്.

നാല് ക്യാമറ സെന്‍സറുകളാണ് ഓണര്‍ 20യ്ക്ക് ഉള്ളത്. എഫ് 1.8 അപ്പേര്‍ച്ചറുള്ള 48 മെഗാ പിക്സല്‍ സോണി ഐഎംഎക്സ് 586 സെന്‍സര്‍, 16 മെഗാപിക്സല്‍ സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാ പിക്സല്‍ ഡെപ്ത് ക്യാമറ, 2 മെഗാ പിക്സല്‍ മാക്രോ ലെന്‍സ് എന്നിവയാണ് റിയര്‍ ക്യാമറയിലുള്ളത്. 32 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. പവര്‍ ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍.

മങ്ങിയ വെളിച്ചത്തില്‍ പോലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ക്യാമറയാണ് ഹോണര്‍ 20 പ്രോയുടെ സവിശേഷത. എഫ് 1.4 അപ്പേര്‍ച്ചറുള്ള 48 എംപി സെന്‍സറാണ് ഹോണര്‍ 20 പ്രോയുടെ പ്രധാന വ്യത്യാസം.

കൂടാതെ 16 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്, എട്ട് എംപി ടെലിഫോട്ടോലെന്‍സ്, രണ്ട് എംപി മാക്രോ ലെന്‍സ് എന്നിയും ഹോണര്‍ 20 പ്രോ ക്യാമറയിലുണ്ട്. മിഡ്നൈറ്റ് ബ്ലാക്ക്, സാഫയര്‍ ബ്ലു എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. 38,000 രൂപയാണ് പ്രതീക്ഷിക്കാവുന്ന വില.

187 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close