തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാൻ സന്ദർശിക്കാൻ പോകുന്നു .
രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാർ സംസ്ഥാനമായ കേരളത്തിലേക്ക് വിദേശ നിക്ഷേപകരെ കണ്ടെത്താനാണ് വിദേശയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു . ജപ്പാനൊപ്പം ദക്ഷിണ കൊറിയയും സന്ദർശിക്കാനാണ് പിണറായി വിജയൻ പദ്ധതിയിടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പതിമൂന്ന് ദിവസത്തെ വിദേശ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പിലേക്ക് പോയിരുന്നു. ഈ മാസം എട്ടിനാണ് ലോക പുനർനിർമ്മാണ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി കുടുംബമടക്കം യൂറോപ്പിലേയ്ക്ക് പോയത്. നെതര്‍ലന്റ്സ്, സ്വിറ്റ്സര്‍ലന്റ്, ലണ്ടന്‍, ജനീവ തുടങ്ങിയ രാജ്യങ്ങളില്‍ മുഖ്യമന്ത്രിയും കുടുംബവും സന്ദര്‍ശനം നടത്തി .