മികച്ച ക്വാളിറ്റിയില്‍ വീഡിയോ കോളിംഗ് നടത്തുന്നതിനായി ഗൂഗിള്‍ പുറത്തിറക്കിയ ആപ്ലിക്കേഷനാണ് ഗൂഗിള്‍ ഡ്യുവോ. ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍ ഉള്‍പ്പെടുത്തണമെന്ന ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പുതിയ ഫീച്ചറുകള്‍ ചേര്‍ത്ത് എത്തിയിരിക്കുകയാണ് ഗൂഗിള്‍ ഡ്യുവോ.
വര്‍ഷാരംഭം മുതല്‍ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ തുടങ്ങിയിരുന്നു. ആന്‍ഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിള്‍ ഡ്യുവോ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് കോളിങ് സേവനം ലഭ്യമാവും.
എട്ട് ആളുകള്‍ക്ക് ഒരേസമയം പങ്കെടുക്കാവുന്ന ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ആദ്യം അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ഗ്രൂപ്പ് വീഡിയോ കോളിങ് സേവനത്തിനു പുറമെ ഡേറ്റാ സേവിംഗ് മോഡും പുതിയതായി ചേര്‍ത്തിട്ടുണ്ട്.
ഗൂഗിള്‍ ഡ്യുവോയുടെ ഡേറ്റാ ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ഈ സംവിധാനം. വീഡിയോ കോളുകള്‍ക്കിടയില്‍ ഡേറ്റാ ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
ആപ്പിള്‍ ഫോണുകളിലെ ഫേസ് ടൈം സേവനത്തില്‍ ഒരേ സമയം 32 പേര്‍ക്ക് വീഡിയോ കോളില്‍ പങ്കെടുക്കാം. എന്നാല്‍ വാട്ട്സ് ആപ്പില്‍ മൂന്ന് പേര്‍ക്ക് മാത്രമെ ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യാന്‍ സാധിക്കൂ.