ബാങ്കുറ: പശ്ചിമ ബംഗാളിലെ ബാങ്കുറ ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു.
രാവിലെ 10.39ഓടെ ഉണ്ടായ ചലനം സമീപ സംസ്ഥാനങ്ങളിലും പ്രകമ്പനങ്ങൾ സൃഷ്ടിച്ചു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 5.0നും 4.8നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങൾ ശനിയാഴ്ച ഉണ്ടായിരുന്നു.