ഷാവോമിയുടെ പുതിയ റെഡ്മി 7A സ്മാര്‍ട്ഫോണ്‍ ചൈനയില്‍ പുറത്തിറക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാവോമി റെഡ്മി 7A പുറത്തിറക്കുന്നതായി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റെഡ്മി 6A-യുടെ പിന്‍ഗാമിയാണ് റെഡ്മി 7A.
ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് വിധാനത്തോടുകൂടിയ 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 എംപി സെല്‍ഫി ക്യാമറ, എഐ ഫെയ്സ് അണ്‍ലോക്ക് സംവിധാനവും ഇതിലുണ്ട്.
720×1440 പിക്സലിന്റെ 5.45 ഇഞ്ച് എച്ച്ഡി സ്ക്രീന്‍, 2ജിബി റാം, 16 ജിബി സ്റ്റോറേജ് എന്നിവയും ഫോണിന്റെ സവിശേഷതയാണ്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള MIUI 10 ആണ് ഫോണില്‍ ഉള്ളത്. കൂടാതെ 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി വര്‍ധിപ്പിക്കാനും സാധിക്കും. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.
നീല, മാറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 5999 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്.