കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് വണ്‍പ്ലസ് 7 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ജൂണ്‍ 4 ന് വണ്‍പ്ലസ് 7 ഇന്ത്യയില്‍ വില്പനയാരംഭിക്കും. ആമസോണിലും വണ്‍പ്ലസ് സ്റ്റോറുകളിലും വണ്‍പ്ലസ് 7 മോഡലുകള്‍ ലഭ്യമായി തുടങ്ങും. ആമസോണ്‍ ഇന്ത്യയാണ് ഫോണ്‍ വിപണിയിലെത്തുന്ന വിവരം പങ്കുവച്ചിരിക്കുന്നത്.
6.4 ഇഞ്ച് വാട്ടര്‍ ഡ്രോപ് ഡിസൈന്‍ സ്ക്രീന്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3700 മില്ലി ആംപിയര്‍ ബാറ്ററി, 48+16 എംപി ബാക്ക് ക്യാമറ, 16 എംപി സെന്‍സര്‍ ഫ്രണ്ട് ക്യാമറഎന്നിവയെല്ലാം വണ്‍പ്ലസിന്റെ പ്രത്യേകതകളാണ്. 855 സ്നാപ്ഡ്രാഗണ്‍ പ്രോസസറും ഫോണിലുണ്ട്. 6 ജിബി, 8ജിബി എന്നിവയ്ക്ക് യഥാക്രമം 32,999, 37,999 രൂപയുമാണ് വില. വണ്‍പ്ലസിന്റെ ഏറ്റവും മികച്ച മോഡലാണ് വണ്‍പ്ലസ് 7.