സാംസങ്ങ് ഗ്യാലക്‌സി എം40 ജൂണ്‍ 11ന് ഇന്ത്യന്‍ വിപണിയിലെത്തും. നാല് മാസം മുമ്പാണ് സാംസങ്ങ് എം സീരിസ് ഇന്ത്യയില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ എം10, എം20 എന്നീ ഫോണുകള്‍ ഇറക്കി മികച്ച അഭിപ്രായമാണ് സാംസങ്ങ് നേടിയത്. ഇതിന് പിന്നാലെയാണ് എം40 ഇറക്കുന്നത്.
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീന്‍, 1080×2340 പിക്‌സല്‍ റെസല്യൂഷനാണ് ഫോണിനുള്ളത്. ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ മോഡലാണ് ഫോണിന്റെ പ്രത്യേകത. ഒക്റ്റാക്കോര്‍ സ്‌നാപ്ഡ്രാഗണ്‍ 675 പ്രൊസസറാണ് ഫോണിന് കൂടാതെ ആന്‍ഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റവുമുണ്ട്. 6 ജിബി റാം, 128 ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിനുണ്ട്.
പിന്നില്‍ 32 എംപി ക്യാമറയും മുന്നില്‍ 16 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 3,5000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഫോണ്‍ ആമസോണിലൂടെയും, സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ലഭിക്കും. ബ്ലാക്ക്, ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.















