ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കും നായകൻ വിരാട് കോഹ്ലിയ്ക്കും ആശംസകളും പിന്തുണയുമറിയിച്ച് ജർമ്മൻ ഫുട്ബോൾ താരം തോമസ് മുള്ളർ. ഇന്ത്യയുടെ ജഴ്സിയണിഞ്ഞ് ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്ന ചിത്രവും ആശംസയ്ക്കൊപ്പം മുള്ളർ പങ്കുവച്ചിട്ടുണ്ട്.
ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ വിരാട് കോഹ്ലിയ്ക്കും സംഘത്തിനുമായി പ്രാർത്ഥിക്കുന്നുവെന്നും പറയുന്നുണ്ട്. ജർമനി ചിയേഴ്സ് ഫോർ ഇന്ത്യ എന്ന ഹാഷ് ടാഗും ട്വീറ്റിൽ മുള്ളർ ഉപയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫുട്ബോൾ ലോകകപ്പ് സമയത്ത് ജർമൻ ടീമിന്റെ ജഴ്സിയണിഞ്ഞ് ജർമനിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് കോഹ്ലിയും പോസ്റ്റ് ഇട്ടിരുന്നു. കോഹ്ലിയെ പുകഴ്ത്തി ഇംഗ്ലീഷ് ഫുട്ബോൾ താരം ഹാരി കെയ്നും കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. കോഹ്ലിയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ഹാരികെയ്ൻ പോസ്റ്റ് ചെയ്തിരുന്നു.















