സതാംപ്ടൺ: ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർത്താ സമ്മേളനം മാദ്ധ്യമപ്രവർത്തകർ ബഹിഷ്കരിച്ചു. ടീമിലെ സീനിയർ താരങ്ങളോ കോച്ചോ എത്താത്തതിൽ പ്രതിഷേധിച്ചാണ് മാദ്ധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്. നെറ്റ്സിൽ പന്തെറിയുന്ന മൂന്ന് ബൗളർമാരായിരുന്നു മാദ്ധ്യമങ്ങളെ കാണാനെത്തിയത്.
മുതിർന്ന താരങ്ങൾ എന്തുകൊണ്ടാണ് എത്താതിരുന്നതെന്ന ചോദ്യത്തിന് മത്സരം ആരംഭിച്ചിട്ടില്ലല്ലോ എന്നായിരുന്നു ടീം മാനേജരുടെ മറുപടി. അതിനാല്‍ തന്നെ മുതിര്‍ന്ന താരങ്ങളോടോ കോച്ചിനോടോ സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും മാനേജർ പറഞ്ഞു. തുടർന്നാണ് മാദ്ധ്യമപ്രവർത്തകർ വാർത്താസമ്മേളനം ബഹിഷ്കരിച്ചത്.
നെറ്റ്സിൽ പന്തെറിയുന്ന ആവേഷ് ഖാന്, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ് എന്നിവരായിരുന്നു മാദ്ധ്യമങ്ങളെ കാണുന്നതിനായു എത്തിയത്. ഇതിൽ ആവേഷ് ഖാനെയും ദീപക് ചാഹറിനെയും നാട്ടിലേക്ക് തിരിച്ചയക്കാനിരിക്കുകയാണ്.















