ലോകകപ്പിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് കനത്ത തിരിച്ചടി. പേസ് ബൗളർ ഡെയ്ൽ സ്റ്റെയിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. പരിക്കിനെ തുടർന്നാണ് സ്റ്റെയിനെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത്. പകരം യുവതാരം ബ്യൂറൻ ഹെൻഡ്രിക്സിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്നതിനിടയിലാണ് സ്റ്റെയ്ന് പരിക്കേറ്റത്. തോളിനേറ്റ പരിക്ക് രൂക്ഷമായതോടെയാണ് ടീമിൽ നിന്നും ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്. പരിക്ക് മൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്റ്റെയ്ൻ കളിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയ്‌ക്ക് കനത്ത തിരിച്ചടിയാണ് സ്റ്റെയിനിന്റെ മടക്കം.















