Special

സ്മരാമി മാധവം

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ .. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി . രാഷ്ട്ര ശരീരത്തിന്റെ ഓരോ അണുവിലും കർമ്മോത്സുകതയുടെ പ്രോജ്ജ്വലനം നടത്തിയ മഹാമനീഷി.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്രം പ്രൊഫസറായിരിക്കുന്ന കാലത്താണ് ഗോൾവൽക്കർ സംഘവുമായി അടുക്കുന്നത് . പിന്നീട് സാരഗാച്ഛിയിൽ അഖണ്ഡാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചെങ്കിലും തന്റെ കർമ്മ മണ്ഡലം രാഷ്ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. 1940 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായി തെരഞ്ഞെടുക്കപ്പെട്ടു . പിന്നീട് ഭാരതത്തെ അറിഞ്ഞും അറിയിച്ചും നീണ്ട മുപ്പത്തിമൂന്നുവർഷത്തെ കഠിന തപസ് …രാഷ്ട്രം മാധവനിലൂടെ കേശവനെ അറിയുകയായിരുന്നു..

രാഷ്ട്രായ സ്വാഹ ഇദം ന മമ എന്ന മന്ത്രവുമായി അറുപതില്പരം തവണ അദ്ദേഹം ഭാരത പരിക്രമണം ചെയ്തു . ഇതിലൊരിക്കൽ പോലും ഹോട്ടലുകളിൽ താമസിച്ചതുമില്ല . ഡോക്ടർജി പാകിയ സുദൃഢമായ അടിത്തറയിൽ അതിവിശാലമായ സംഘടനാമന്ദിരം അദ്ദേഹം പടുത്തുയർത്തി . ആദ്യം അവഹേളിക്കപ്പെടുകയും പിന്നീട് എതിർക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് അംഗീകാരത്തിന്റെ പടവുകൾ കയറുക തന്നെ ചെയ്തു.

ബിജെപിയുടെ പൂർവരൂപമായിരുന്ന ജനസംഘം , വിദ്യാർത്ഥി സംഘടനയായ എ ബി വി പി , ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ബി എം എസ് , വിശ്വഹിന്ദു പരിഷത്ത് വനവാസികൾക്ക് വേണ്ടി വനവാസി കല്യാണാശ്രമം എന്നിവയെല്ലാം രൂപമെടുക്കുന്നത് ഗുരുജിയുടെ ആശിർവാദത്തോടെയാണ് ..ഭാരതത്തിനു പുറത്തേക്ക് സംഘ പ്രവർത്തനമെത്തുന്നതും ഇക്കാലയളവിലാണ്.

രാഷ്ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. വിഭജന കാലത്ത് ലുധിയാനയിലും അമൃതസറിലും ജലന്ധറിലുമെല്ലാമെത്തി ദുരിതമനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകി . സ്വാതന്ത്ര്യത്തിനു ശേഷം കശ്മീരിനേയും ഹൈദരാബാദിനേയും ഭാരതത്തോടൊപ്പം ലയിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1962 ലെ ചൈനീസ് ആക്രമണം അദ്ദേഹം മുൻ കൂട്ടി പ്രവചിച്ചിരുന്നു . എന്നാൽ ഇന്ത്യ- ചീനി ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴക്കി നടന്നിരുന്ന ഭരണാധികാരികൾ അതിനെ വിടുവായത്തമെന്ന് വിളിച്ചു. ഒടുവിൽ ഗുരുജി പറഞ്ഞതു സംഭവിക്കുകയും ചെയ്തു.

താരതമ്യം ചെയ്യാനാകാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ലോകത്തോട്‌ വിടപറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ശക്തി നൽകിയ നേതാക്കളിലൊരാളെ നഷ്ടപ്പെട്ടെന്നാണ് അന്നത്തെ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാം പാർലമെന്റിൽ പറഞ്ഞത് .വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു തന്നെ പോകുമെന്നായിരുന്നു ഗുരുജി എക്കാലവും പറഞ്ഞിരുന്നത് . വ്യക്തിക്കതീതമായി രാഷ്ട്രത്തെ മാത്രം മനസിലുറപ്പിച്ച് മുന്നോട്ടു പോകാൻ സംഘത്തിനു കഴിയുന്നതും അതുകൊണ്ട് തന്നെയാണ്..

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close